Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Athira

മ​ർ​ദ​ന പ​രാ​തി​യി​ൽ എ​ഫ്‌​ഐ​ആ​ർ വേ​ണം; എ​ൻ​എ​സ്‌​യു​ഐ പ്ര​തി​ഷേ​ധത്തിൽ സം​ഘ​ർ​ഷം

ന്യൂ​ഡ​ൽ​ഹി: മ​ർ​ദ​ന പ​രാ​തി​യി​ൽ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ എ​ൻ​എ​സ്‌​യു​ഐ പ്ര​തി​ഷേ​ധം. പൊ​ലി​സ് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ആ​തി​ര​യ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​രാ​ണ് പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. 

ത​ങ്ങ​ളെ മ​ർ​ദി​ച്ച പൊ​ലി​സു​കാ​ർ​ക്കെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് എ​ൻ​എ​സ്‌​യു​ഐ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ വി​നോ​ദ് ജാ​ക്ക​ർ വ്യ​ക്ത​മാ​ക്കി. പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി. നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ആ​തി​ര പ​റ​ഞ്ഞു. 

റോ​ഡ് ത​ട​ഞ്ഞും പ്ര​തി​ഷേ​ധം തു​ട​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കി. മ​ർ​ദ​ന പ​രാ​തി​യി​ൽ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ് എ​ൻ​എ​സ്‌​യു​ഐ​യു​ടെ സ​മ​രം. എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ ത​ങ്ങ​ൾ പി​ൻ​മാ​റി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up